അശ്ലീല വസ്ത്രം ധരിച്ച് നൃത്തം, ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി; സംഗീത സംവിധായകന് എതിരെ കേസ്

തമിഴ് സംഗീതസംവിധായകന്‍ ദേവി ശ്രീപ്രസാദിനെതിരെ കേസ്. പുതിയ മ്യൂസിക് ആല്‍ബമായ ‘ഒ പരി’ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണിയാണ് പരാതി നല്‍കിയിരിക്കുന്നത്.

അശ്ലീല വസ്ത്രം ധരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന ഗാനത്തില്‍ സംഗീതസംവിധായകന്‍ ഭക്തി ഗാനങ്ങള്‍ ഉപയോഗിച്ചു, ഇതു ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ആരോപണം. ഒക്ടോബറിലാണ് പാട്ട് വിവിധ ഭാഷകളിലായി പുറത്തിറങ്ങിയത്.

ദേവി ശ്രീപ്രസാദ് നിരുപാധികം മാപ്പ് പറയണമെന്നും ആല്‍ബത്തിലെ ‘കൃഷ്ണാ ഹരേ, രാമ ഹരേ’ എന്ന ഭാഗം നീക്കം ചെയ്യണമെന്നും പരാതിയില്‍ആവശ്യപ്പെടുന്നുണ്ട്. ദേവി ശ്രീ പ്രസാദ് തന്നെയാണ് ആല്‍ബത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്. തെലുങ്കില്‍ ‘ഒ പിള്ള’ എന്ന പേരിലാണ് ഗാനം

പരാതിയില്‍ ഹൈദരാബാദ് സിറ്റി പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്തു. പുറത്തിറക്കിയത്. സംഗീതസംവിധായകനെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും സൈബര്‍ ക്രൈം എ.സി.പി കെ.വി.എം പ്രസാദ് പറഞ്ഞു.