സ്റ്റമ്പിളക്കിയത് ബോളല്ല, ബോളറുടെ കൈ; എന്നിട്ടും കാര്‍ത്തിക് ഔട്ട്, ഇതെന്താ വെള്ളരിക്കാ പട്ടണമോ!

ഒരുപാട് നാടകീയ സംഭവങ്ങള്‍ക്കാണ് ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരം സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ റണ്ണൗട്ടും ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചു. സ്റ്റമ്പിളക്കിയത് ബോളല്ല, ബോളറുടെ കൈയായിരുന്നു എന്ന് റിപ്ലെയില്‍ വ്യക്തമായിരുന്നിട്ടും അമ്പയര്‍ വിക്കറ്റ് അനുവദിച്ചതാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചത്.

ദൃശ്യങ്ങളില്‍ ദിനേശ് കാര്‍ത്തിക് ക്രീസിലെത്തിയിരുന്നില്ല. പക്ഷെ പന്തിന് പകരം ബൗളറുടെ കൈ കൊണ്ടായിരുന്നു സ്റ്റമ്പിളകിയത്. പക്ഷെ സ്റ്റമ്പില്‍ ആദ്യം കൊണ്ടത് പന്ത് തന്നെയായിരുന്നു. എന്നാല്‍ സ്റ്റമ്പിന് ഇളക്കം വരുന്നത് ബംഗ്ലാദേശ് ബൗളറുടെ കൈ കൊണ്ടായിരുന്നു.

നിയമപ്രകാരം പന്ത് സ്റ്റമ്പില്‍ കൊണ്ട ശേഷം ശരീരഭാഗം കൊണ്ടത് കാരണം ബെയിലുകള്‍ ഇളകിയാലും വിക്കറ്റ് നല്‍കണമെന്നാണ്. ഇതിനാലാണ് ദിനേശ് കാര്‍ത്തിക്കിന് വിക്കറ്റ് നഷ്ടമായത്.

മത്സരത്തില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. ലോകകപ്പില്‍ മോശം ഫോമിലാണ് താരം. മൂന്ന് മത്സരങ്ങളില്‍ നിന്നുമായി വെറും 15 റണ്‍സ് മാത്രമാണ് ദിനേശ് കാര്‍ത്തിക്കിന് നേടാനായത്.

View this post on Instagram

A post shared by ICC (@icc)