'നഗ്നതാപ്രദര്‍ശനം തന്നെയാണ് ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് ശരണം'; അഭയക്ക് എതിരെ മോശം കമന്റ്, പ്രതികരിച്ച് ഗായിക

സോഷ്യല്‍ മീഡിയയില്‍ എത്തിയ മോശം കമന്റിനോട് പ്രതികരിച്ച് ഗായിക അഭയ ഹിരണ്‍മയി. മോശം കമന്റിട്ട ആളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടാണ് ഗായിക പ്രതികരിച്ചിരിക്കുന്നത്. നഗ്നതാ പ്രദര്‍ശനം നടത്തിയാല്‍ സ്ത്രീകള്‍ക്ക് എളുപ്പം പണമുണ്ടാക്കാം എന്നാണ് കമന്റ് വന്നത്.

”സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പ മാര്‍ഗം നഗ്‌നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ…” എന്നാണ് സാജിദ് അബ്ദുള്‍ ഹമീദ് എന്നയാള്‍ കമന്റ് ചെയ്തത്.

അഭയയുടെ മറുപടി:

സ്ത്രീകള്‍ക്ക് വഴി പിഴക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിഷകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുള്ളതാണ്.

കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവന്‍ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തില്‍ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അതു തീര്‍ത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും.

പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് അഭയയെ പിന്തുണച്ച് രംഗത്തെത്തുന്നത്. മുമ്പും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് ശക്തമായ ഭാഷയില്‍ തന്നെ അഭയ പ്രതികരിച്ചിട്ടുണ്ട്. വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അഭയയെ പിന്തുണച്ച് ആരാധകര്‍ എത്തുന്നത്.

View this post on Instagram

A post shared by Abhayaa Hiranmayi (@abhayahiranmayi)

Read more