ഹിറ്റ്‍മേക്കര്‍ ആറ്റ്‍ലിയുടെ അടുത്ത ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് എത്തും

തമിഴകത്തെ ഹിറ്റ് മേക്കർ ആറ്റ്ലി ഇപ്പോൾ ബോളിവുഡിലും സ്റ്റാറാണ്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റിലുഒരുക്കിയ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ജവാൻ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഷാരൂഖിന്റെ നായികയായി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് ജവാനിലെത്തിയത്.

ഇപ്പോഴിതാ ആറ്റ്ലിയുടെ പുത്തൻ ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുന്നു എന്ന വാർത്തയാണ് സിനിമാലോകത്ത് ചർച്ചയാകുന്നത്. അറ്റ്‍ലിയുടെ പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീർത്തി നായികയാകുക. വരുണ്‍ ധവാൻ നായകനാകും എന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ചിരഞ്‍ജീവി നായകനായി വേഷമിട്ട ഭോലാ ശങ്കര്‍ ആയിരുന്നു. ചിരഞ്‍ജീവിയുടെ സഹോദരി കഥാപാത്രമായിരുന്നു ഭോലാ ശങ്കറില്‍ കീർത്തി അവതരിപ്പിച്ചത്.