കൊറിയന്‍ താരം മരിച്ച നിലയില്‍; ചര്‍ച്ചയായി അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ദക്ഷിണ കൊറിയന്‍ നടി ജംഗ് ചായ്- യുള്‍ മരിച്ച നിലയില്‍. 26 വയസുള്ള നടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഇന്നലെയാണ് ജംഗ് ചായ്-യുള്ള് മരിച്ചതായി കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സോംബീ ഡിറ്റക്ടീവ്‌സ് എന്ന സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ജംഗ്. നടിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മരണത്തിന് പിന്നാലെ നടിയുടെ അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ചര്‍ച്ചയാവുന്നത്.

മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ജംഗ് തന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെയ്ക്കുന്നത്. സംഗീതം ആസ്വദിക്കുകയും വൈന്‍ കുടിക്കുന്നതുമായ ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്.

‘വെഡ്ഡിംഗ്  ഇംപോസിബിള്‍’ എന്ന സീരീസില്‍ അഭിനയിക്കുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. സീരീസിന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

View this post on Instagram

A post shared by CHAE YULL (@chaeyull)

Read more