ആരാധകന് ട്രക്ക് സമ്മാനിച്ച് ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്സണ്. തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റര്‍ ട്രക്കാണ് ഡ്വെയ്ന്‍ ജോണ്സണ് എന്ന റോക്ക് യുവാവിന് സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ട്രക്ക് ലഭിച്ച സന്തോഷത്തില്‍ കരയുന്ന ആരാധകന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
ഓസ്കാര്‍ റോഡ്രിഗസ് എന്നയാള്‍ക്കാണ് തന്റെ ട്രക്ക് റോക്ക് സമ്മാനിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ ഫാന്‍സ് ഷോയ്ക്കിടെയാണ് അപ്രതീക്ഷിതമായ സംഭവം. പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു.
അതില്‍ നിന്ന് ഏറ്റവും അര്‍ഹനായ വ്യക്തിക്കാണ് ട്രക്ക് സമ്മാനിച്ചതെന്ന് റോക്ക് പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഓസ്കാറിന് ഈ ട്രക്ക് സമ്മാനിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു താരം വ്യക്തമാക്കി.
റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തില്‍ ഉപയോഗിക്കുന്ന പോര്‍ഷെ ടൈകാന് നല്‍കാനായിരുന്നു ആലോചിച്ചിരുന്നത്. വാഹനം നല്കാന് പോര്‍ഷെ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തന്റെ വാഹനം തന്നെ നല്കാന് തീരുമാനിച്ചതെന്ന് റോക്ക് പറയുന്നത്.
View this post on InstagramRead more