ടൈം ട്രാവലുമായി ‘ടെനെറ്റ്’; വീണ്ടും അമ്പരപ്പിക്കാന്‍ ക്രിസ്റ്റഫര്‍ നോളന്‍, ട്രെയ്‌ലര്‍

Advertisement

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ വീണ്ടും അമ്പരപ്പിക്കാന്‍ ക്രിസ്റ്റഫര്‍ നോളന്‍. പുതിയ ചിത്രം ‘ടെനെറ്റി’ന്റെ ട്രെയ്‌ലറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോളന്‍ സംവിധാനം ചെയ്ത മുന്‍ സിനിമകളെ പോലെയാകും ടെനെറ്റെന്ന് ആരാധകര്‍ പറയുന്നത്. ടൈം ട്രാവലര്‍ ആണ് വിഷയം എന്നാണ് പുതിയ ട്രെയിലറില്‍ നിന്നും മനസ്സിലാക്കാവുന്നത്.

ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ വെച്ചാണ് ടെനെറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ച് ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല.
ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ താരം ഡിംപിള്‍ കപാഡിയയും അഭിനയിക്കുന്നുണ്ട്. വാര്‍ണര്‍ ബ്രോസ് ആണ് നിര്‍മ്മാണം.

ചിത്രം ജുലൈ 17- ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ലോക്ക്ഡൗണ്‍ തുടരുകയാണെങ്കില്‍ ടെനെറ്റും ഒടിടി റിലീസിന് ഒരുങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.