മീന വിവാഹിതയാവുന്നു, വരന്‍ ധനുഷ് : വെളിപ്പെടുത്തലുമായി നടന്‍

മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മീന. അടുത്ത കാലത്താണ് മീനയുടെ ഭര്‍ത്താവ് അന്തരിച്ചത്. ഇപ്പോഴിതാ നടിയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളുയരുകയാണ്. ഇതിനിടയില്‍ ഗോസിപ്പുകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നടന്‍ ബയല്‍വാന്‍ രംഗനാഥന്‍.
നടന്‍ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് മീനയെ ഈ വരുന്ന ജൂലൈയില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്ന് രംഗനാഥന്‍ പറയുന്നു.

‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം’. – രംഗനാഥന്‍ പറയുന്നു.

യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.