അയേണ്‍ ബോക്സ് വെച്ച് അടിച്ചപ്പോള്‍ തലപൊട്ടി! സ്റ്റിച്ച് ഇടേണ്ടി വന്നു! മറക്കാനാവാത്ത വേദനകളെ കുറിച്ച് മഞ്ജു വാര്യര്‍

അഭിനയ ജീവിതത്തില്‍ തനിക്കേറ്റ പരിക്കുകളെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്ളവേഴ്സ് ഒരുകോടി പ്രമോ വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

സിനിമാ ചിത്രീകരണത്തിനിടെ തലയ്ക്ക് അടിയേറ്റ് മൂന്ന് സ്റ്റിച്ചിട്ടിരുന്നോ എന്നായിരുന്നു ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. അയേണ്‍ ബോക്സ് വെച്ച് തലയില്‍ അടിക്കുന്ന സീനായിരുന്നു ചിത്രീകരിക്കുന്നത്. അയേണ്‍ ബോക്സ് ഡമ്മിയായിരുന്നുവെങ്കിലും അതില്‍ സെറ്റ് ചെയ്ത വയറും മറ്റ് കാര്യങ്ങളും ഒറിജിനലായിരുന്നു. അതുവെച്ച് എതിരെ നിന്നയാള്‍ വീശിയടിച്ചപ്പോള്‍ തല പൊട്ടുകയായിരുന്നു.

എല്ലാ സാധനങ്ങളും കൂടെ തലക്ക് വന്ന് ഇടിച്ചപ്പോഴാണ് തല പൊട്ടിയത്. പെട്ടെന്ന് തന്നെ എല്ലാവരും ചേര്‍ന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്ന് സ്റ്റിച്ച് ഇടേണ്ടി വന്നിരുന്നു. അത് മാത്രമല്ല വേറെയും പരിക്കുകള്‍ പറ്റിയിട്ടുണ്ട്.

അതിന്റെ പാടുകള്‍ ഇപ്പോഴും കൈയ്യിലൊക്കെയുണ്ടെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. എന്തായാലും മഞ്ജു പറയുന്നത് എന്താണെന്ന് അറിയാന്‍ പരിപാടിയുടെ മുഴുനീള എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.