അച്ഛനും മകനുമായി സുധീര്‍ കരമനയും വിഷ്ണു ഉണ്ണികൃഷ്ണനും; 'റെഡ്‌റിവര്‍' റിലീസിന് ഒരുങ്ങുന്നു

വിഷ്ണു ഉണ്ണികൃഷ്ണനും സുധീര്‍ കരമനയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “റെഡ്‌റിവര്‍” ചിത്രം റിലീസിന് ഒരുങ്ങുന്നു. സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ നിര്‍മ്മാണവും അശോക് ആര്‍ നാഥ് സംവിധാനവും ചെയ്യുന്ന ചിത്രം ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുക.

ബാലു എന്ന കഥാപാത്രമായി വിഷ്ണു ഉണ്ണികൃഷ്ണനും അച്ഛന്റെ വേഷത്തില്‍ സുധീര്‍ കരമനയും ചിത്രത്തില്‍ എത്തുന്നു. പെരുമാറ്റത്തില്‍ വ്യത്യസ്തതകളുള്ള ബാലു എന്ന കഥാപാത്രത്തെ തികഞ്ഞ വെല്ലുവിളിയോടെയാണ് വിഷ്ണു ഏറ്റെടുത്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയ മേനോന്‍, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീന്‍, സതീഷ് മേനോന്‍, സുബാഷ് മേനോന്‍, മധുബാലന്‍, റോജിന്‍ തോമസ്, വിജി കൊല്ലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പോള്‍ വൈക്ലിഫ് ആണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

സുനില്‍പ്രേം എല്‍.എസ് ഛായാഗ്രഹണവും സുധേന്ദു രാജ് സംഗീതവും ഒരുക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോര്‍ജ് തോമസ്, മഹേഷ്‌കുമാര്‍, സഞ്ജിത് കെ, ആന്‍സേ ആനന്ദ്, എഡിറ്റിംഗ്-വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയശീലന്‍ സദാനന്ദന്‍, ഗാനരചന-പ്രകാശന്‍ കല്യാണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാജേഷ് എം സുന്ദരം, കല-അജിത്കൃഷ്ണ, ചമയം-ലാല്‍ കരമന.

വസ്ത്രാലങ്കാരം-അബ്ദുള്‍ വാഹിദ്, ചീഫ് അസ്സോ: ഡയറക്ടര്‍-ജിനി സുധാകരന്‍, അസ്സോ: ഡയറക്ടര്‍-അരുണ്‍ പ്രഭാകര്‍, സംവിധാന സഹായി-ലാലു, സൗണ്ട് ഡിസൈന്‍-അനീഷ് എ.എസ്, സൗണ്ട് മിക്‌സിംഗ്-ശങ്കര്‍ദാസ്, സ്റ്റുഡിയോ-ചിത്രാഞ്ജലി, മാര്‍ക്കറ്റിംഗ്-രാജേഷ് രാമചന്ദ്രന്‍ (ശ്രീമൗലി ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ്), സ്റ്റില്‍സ്-യൂനസ് കുണ്ടായി, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍.