വിജയം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍; സിനിമ കാണുവാന്‍ വന്നവര്‍ക്ക് കേക്ക് വായില്‍ വെച്ച് നല്‍കി നടി സുരഭി

സൗബിന്‍ സാഹിര്‍,സുരാജ് വെഞ്ഞാറമൂട്,സുരഭി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വികൃതി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുകയാണ്. നവാഗതനായ എംസി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ വിജയാഘോഷം ഇന്നലെ ലുലു മാളില്‍ വെച്ച് നടത്തപ്പെടുകയുണ്ടായി.ചിത്രത്തിലെ താരങ്ങള്‍ മിക്കവരും ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി.അതോടൊപ്പം വിജയത്തിന്റെ പ്രതീകമായി കേക്ക് മുറിക്കുകയും ചെയ്തു അണിയറ പ്രവര്‍ത്തകര്‍.ചിത്രം കാണുവാന്‍ വേണ്ടി മാളില്‍ എത്തിയ പ്രേക്ഷകരുടെ വായില്‍ കേക്ക് മുറിച്ച് നല്‍കുകയും ചെയ്തു ചിത്രത്തിലെ താരം സുരഭി.

കട്ട് ടൂ ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ. ഡി. ശ്രീകുമാര്‍,ഗണേഷ് മേനോന്‍,ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.അജീഷ് പി തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്.സംഗീതം ബിജിപാല്‍,ഛായാഗ്രഹണം ആല്‍ബി.