ഹ്യൂമറും ഇടിയും മാത്രമല്ല നല്ല റൊമാൻസുമുണ്ട്, വിജയ് സേതുപതി- നിത്യ മേനോൻ ജോഡിയുടെ തലൈവൻ തലൈവി ട്രെയിലർ

വിജയ് സേതുപതിയും നിത്യ മേനോനും ജോഡികളായി എത്തുന്ന തലൈവൻ തലൈവി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ സിനിമയിൽ ഭാര്യയും ഭർത്താവുമായിട്ടാണ് ഇരുവരും വേഷമിടുന്നത്. ആക്ഷൻ റൊമാന്റിക്ക് കോമഡി വി​ഭാ​ഗത്തിൽപ്പെടുന്ന ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ഹിറ്റ്മേക്കർ പാണ്ഡിരാജാണ് തലൈവൻ തലൈവിയുടെ രചനയും സംവിധാനവും. തമിഴിലെ പ്രമുഖ ബാനറായ സത്യജ്യോതി ഫിലിംസ് ചിത്രം നിർമ്മിക്കുന്നു. ജൂലൈ 25നാണ് തലൈവൻ തലൈവി തിയേറ്ററുകളിലേക്ക് എത്തുന്നത്.

സന്തോഷ് നാരായണൻ ഒരുക്കിയ സിനിമയിലെ പാട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. മലയാളത്തിൽ നിന്ന് ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. യോഗി ബാബു, ആർ.കെ.സുരേഷ്, ശരവണൻ, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയൻ, മൈനാ നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം സുകുമാർ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ് ആണ്. നൃത്തസംവിധാനം ബാബ ഭാസ്കർ, ആക്ഷൻ- കലൈ കിങ്സൺ.

Read more