മുഴുനീള കോമഡി ചിത്രമല്ല, അതിനപ്പുറത്തേക്ക് വികസിക്കുന്ന ക്രൈം ത്രില്ലര്‍: സ്റ്റാന്‍ഡ് അപ്പിനെ കുറിച്ച് വിധു വിന്‍സെന്റ്

“മാന്‍ഹോളി”ന് ശേഷം നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി വിധു വിന്‍സെന്റ് ഒരുക്കുന്ന ചിത്രമാണ് “സ്റ്റാന്‍ഡ് അപ്പ്”. മലയാളത്തില്‍ ആദ്യമായി സ്റ്റാന്‍ഡപ്പ് കൊമേഡി
പശ്ചാത്തലത്തില്‍ ഒരു സിനിമ ഒരുങ്ങുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. എന്നാല്‍ സ്റ്റാന്‍ഡ് അപ്പ് ഒരു മുഴനീള കോമഡി ചിത്രമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിധു വിന്‍സെന്റ്.

“”സ്റ്റാന്‍ഡ് അപ്പ് പെര്‍ഫോമന്‍സ് ഉപയോഗിക്കുന്നത് ഈ സിനിമ പറയാനുള്ള ഒരു സംഗീതം എന്ന നിലക്ക് മാത്രമാണ്. അതിനപ്പുറത്തേക്ക് വികസിക്കുന്ന ക്രൈം ത്രില്ലറായാണ് സിനിമ മാറുന്നത്. ചിത്രത്തില്‍ നിമിഷയാണ് സ്റ്റാന്‍ഡപ്പ് കൊമേഡിയനായി എത്തുന്നത്. നിമിഷയാണ് കഥ വിവരിക്കുന്നത്.””

“”നിമിഷയില്‍ തുടങ്ങി നിമിഷയില്‍ അവസാനിക്കുന്ന കഥയാണ്. ഇതിനിടക്കാണ് രജിഷ അടക്കമുള്ള കഥാപാത്രങ്ങള്‍ എത്തുന്നത്. എന്തായിരുന്നു അവര്‍ ഈ സിനിമയില്‍ ചെയ്തത് എന്നത് സസ്‌പെന്‍സ് ആണ്”” എന്നാണ് ചിത്രത്തെക്കുറിച്ച് വിധു വിന്‍സെന്റ് പറയുന്നത്.

ആറ് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ അശോകന്‍, സേതുലക്ഷ്മി, വെങ്കിടേശ്, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐവി ജുനൈസ്, ദിവ്യ ഗോപിനാഥ്, ധ്രുവ് ധ്രുവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.