'താന്‍ മേല്‍ജാതിക്കാരനൊന്നുമല്ലല്ലോ, അകത്തോട്ടു വന്നാല്‍ ഇത്തിരി കാപ്പി കുടിക്കാം'; ഇന്ദ്രന്‍സിന്റെ 'വെയില്‍ മരങ്ങള്‍' ട്രെയിലര്‍

ഇന്ദ്രന്‍സിനെ നായകനാക്കി ഡോ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങളുടെ ട്രെയിലര്‍ റിലീസ് ചെയ്തു. രാജ്യാന്തര മേളകളില്‍ ഏറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ് വെയില്‍ മരങ്ങള്‍. ഇന്ദ്രന്‍സിന്റെ അഭിനയപ്രകടനവും എം.ജി. രാധാകൃഷ്ണന്റെ ഫ്രെയിമുകളുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യുന്ന ദളിത് കുടുംബത്തിന്റെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. കേരളത്തിലെ മണ്‍റോ തുരുത്തിലും ഹിമാചലിലുമായി ഒന്നര വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.

Read more

ഇന്ദ്രന്‍സിനൊപ്പം പ്രകാശ് ബാരെ, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിജിപാല്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ മാസം 28- ന് ചിത്രം തിയേറ്ററുകളിലെത്തും.