അക്കറിന്റെ 'വലിയ പെരുന്നാള്', ഇന്ന് തിയേറ്ററുകളില്‍

ഷെയ്ന്‍ നിഗം ചിത്രം “വലിയ പെരുന്നാള്” ഇന്ന് റിലീസിനെത്തുന്നു. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്കര്‍ എന്ന കഥാപാത്രമായാണ് ഷെയ്ന്‍ വേഷമിടുന്നത്. ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരിയില്‍ ഭാഗത്തു ജീവിക്കുന്ന ഒരു പിടി ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.

ഷെയ്നൊപ്പം സൗബിന്‍ ഷാഹിറും ജോജു ജോര്‍ജ്ജും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന്നുണ്ട്. ഹിമിക ബോസ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സംവിധായകനായ ഡിമല്‍ ഡെന്നിസും തസ്രീക് അബ്ദുല്‍ സലാമും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചന.

റെക്സ് വിജയന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള വലിയ പെരുന്നാളിന് വേണ്ടി നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടിയെടുത്തിട്ടുള്ള നേടിയിട്ടുള്ള മുംബൈയിലെ കിങ്‌സ് യുണൈറ്റഡ് എന്ന ടീം ആണ്. മാജിക്ക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മ്മിക്കുന്നത്.