മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച്; തുറന്ന് പറഞ്ഞ് 'വൈശാലി' നായിക

ഋഷ്യശൃംഗനെ വശീകരിച്ച വൈശാലിയെ ഇന്നും മലയാളികള്‍ മറക്കാനിടയില്ല. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വൈശാലിയായി എത്തിയ സുപര്‍ണ ആനന്ദ്. മലയാള സിനിമയില്‍ തന്റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു എന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കാസ്റ്റിംഗ് കൗച്ച് ദുഖകരമായ കാര്യമാണ്, പുരുഷ കേന്ദ്രീകൃതമാണ് ഇന്ന് സിനിമയെന്നും സിനിമയിലെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നതായും സുപര്‍ണ പറഞ്ഞു. ഇപ്പോഴത്തെ പ്രായത്തിന് അനുസരിച്ച് അവസരം ലഭിക്കുകയാണെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കുമെന്നും നടി വ്യക്തമാക്കി.

1988-ല്‍ ഭരതന്‍ ഒരുക്കിയ “വൈശാലി”യിലെ നായകനും നായികയും ഒരു പോലെ ശ്രദ്ധേയമായിരുന്നു. ഋഷ്യശൃംഗനായി എത്തിയ സഞ്ജയും സുപര്‍ണയും വിവാഹിതരായിരുന്നു. 2007-ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളുണ്ട്.