'ഉയരെ' പറന്ന് ട്രെയിലര്‍; യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടി

യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംനേടി പാര്‍വതി ചിത്രം ഉയരെയുടെ ട്രെയിലര്‍. ഇതു വരെ നാലു ലക്ഷത്തില്‍ പരം ആളുകള്‍ കണ്ട ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ നാലാമതാണ്. യാത്രാവിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുന്നതടക്കമുള്ള രംഗങ്ങളാണ് ട്രെയിലറിലുള്ളത്. പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യചിത്രമാണ് “ഉയരെ”. പ്രതാപ് പോത്തന്‍, സിദ്ധിഖ്, അനാര്‍ക്കലി മരയ്ക്കാര്‍, സംയുക്ത മേനോന്‍ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ഇതില്‍ അണി നിരക്കുന്നുണ്ട്.

.ചിത്രത്തില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. 13 വര്‍ഷങ്ങള്‍ക്കു ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് മറ്റൊരു തരത്തില്‍ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത. എസ് ക്യൂബ് എന്ന പേരില്‍ പി വി ഗംഗാധരന്റെ പെണ്‍മക്കള്‍ ഷെനുഗയും ഷെഗ്‌നയും ഷെര്‍ഗയും ചേര്‍ന്നാണ് പുതിയ തുടക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. നവാഗതനായ മനു അശോകനാണ് സംവിധായകന്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.