കുഞ്ചാക്കോ ബോബന്‍ എഫക്ട്; ഓര്‍മ്മകളില്‍ ആസിഫും ദുല്‍ഖറും

ഏഴ് വര്‍ഷം മുമ്പ് അഞ്ജലി മേനോന്‍ തിരക്കഥയെഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു “ഉസ്താദ് ഹോട്ടല്‍”. ഉസ്താദ് ഹോട്ടല്‍” പുതുക്കിപ്പണിഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയ ആസിഫ് അലിയോട് ഭക്ഷണം കഴിക്കുന്നതിനിടെ മാമുക്കോയയുടെ കഥാപാത്രം വന്ന് “”കുഞ്ചാക്കോ ബോബനല്ലേ,”” എന്ന് ചോദിക്കുന്നതും “”അല്ല, അമിതാഭ് ബച്ചന്‍,”” എന്ന് ആസിഫ് പറഞ്ഞതും തിയേറ്ററുകളില്‍ ഏറെ കൈയടിയും ചിരിയും ഉണര്‍ത്തിയ രംഗമായിരുന്നു.

ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനിലെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി തന്റെ സോഷ്യല്‍ മീഡിയ പേജില്‍. “ദി കുഞ്ചാക്കോ ബോബന്‍ ഇഫക്ട്” എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഉടന്‍ ചിത്രത്തിന് കമന്റുമായി ദുല്‍ഖറും എത്തി. ഭൂതകാലത്തെ ഏറ്റവും സുന്ദരമായൊരു നൊസ്റ്റാള്‍ജിയ എന്നാണ് ദുല്‍ഖറിന്റെ കമന്റ്.

https://www.instagram.com/p/B77t7saHXN0/?utm_source=ig_embed