'സെക്‌സ് എനിക്ക് ആവശ്യമാണ്, പക്ഷേ എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം'; രമ്യ നമ്പീശന്റെ 'അണ്‍ഹൈഡ്'

നടി രമ്യ നമ്പീശന്‍ സംവിധായനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സ്ത്രീ പുരുഷ സമത്വം എന്തെന്ന് പറയാനാണ് ശ്രമിച്ചിരിക്കുന്നത്.

ചൂഷണങ്ങളുടേയും പീഡനങ്ങളേയും ഈ ലോകത്ത് നിന്ന് അവള്‍ ഓടി ഒളിക്കണമോ അതോ പോരാടണമോ? ശരീരം മറച്ചു നടന്നാലും മറയ്ക്കാതെ നടന്നാലും പെണ്ണിന് രക്ഷയുണ്ടോ? കിടപ്പറക്കുള്ളില്‍ പിച്ചിച്ചീന്തപ്പെടുന്നവളെപ്പറ്റി കേട്ടിട്ടുണ്ടോ? അവള്‍ക്ക് പറയാനുള്ളത് ക്ഷമയോടെ അറിയാന്‍ എത്രപേര്‍ക്ക് മനസ്സുണ്ട്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് രമ്യ നമ്പീശന്റെ അണ്‍ഹൈഡ് എന്ന ഹ്രസ്വ ചിത്രം.

Read more

രമ്യ നമ്പീശനും, ശ്രിത ശിവദാസുമാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ബദ്രി വെങ്കടേഷ് ആണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം നീല്‍ ഡിക്കുണ. സംഗീതം രാഹുല്‍ സുബ്രമണ്യന്‍. രമ്യ അടുത്തിടെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന ചാനല്‍ ഏറെ സ്വീകരിക്കപ്പെട്ടു. അതിനുപിന്നാലെയാണ് രമ്യ സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുന്നത്.