വട്ടകണ്ണാടി വെച്ച് തൃഷയുടെ സ്‌കൂട്ടറിന് പുറകില്‍ നിവിന്‍പോളി: ഹേയ് ജൂഡ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി-തൃഷാ ചിത്രം ഹേയ് ജൂഡ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തമിഴകത്തിന്റെ സ്വന്തം തൃഷ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ജൂഡിന്റെയും ക്രിസ്റ്റലിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗും മറ്റും ഗോവയിലായിരുന്നു.

സിദ്ധിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗിരീഷ് ഗംഗാധരാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Read more

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന അല്‍ത്താഫ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രമാണ് ഹേയ് ജൂഡ്. ഈ ചിത്രത്തില്‍ താനൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് ടൈറ്റില്‍ പുറത്തുവിട്ടുകൊണ്ട് നിവിന്‍ പറഞ്ഞിരുന്നു.