ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ആരംഭിക്കുന്നു. കാഞ്ഞങ്ങാട് ആണ് സിനിമയുടെ ചിത്രീകരണം നടക്കുക. നിര്‍മ്മാതാവ് ബാദുഷയാണ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.
ജിതിന്‍ ലാല്‍ ആണ് ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളില്‍ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്.
സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ നടി കൃതി ഷെട്ടിയാവും ചിത്രത്തിലെ നായികയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. വമ്പന്‍ ബജറ്റിലായിരിക്കും സിനിമ ഒരുങ്ങുക.
Read more
‘തല്ലുമാല’യാണ് ഒടുവില്‍ റിലീസ് ചെയ്ത ടൊവിനോ ചിത്രം. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത സിനിമ മികച്ച കളക്ഷനാണ് നേടുന്നത്. 45 കോടി രൂപ ആകെ കളക്ട് ചെയ്പ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 24.57 കോടി രൂപയാണ്. മൂന്നാം വാരത്തിലും 164 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിച്ചത്.