'ഒരു പട്ടാളക്കാരന് വെടിയേറ്റാല്‍ അത് അവന്റെ ജോലിയുടെ ഭാഗമല്ലേ എന്നാണ് പലരും പറയാറ്'; എടക്കാട് ബറ്റാലിയന്‍ 06 ലെ രംഗം പുറത്തുവിട്ട് ടൊവീനോ

മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുന്ന “എടക്കാട് ബറ്റാലിയന്‍ 06” ലെ രംഗം പുറത്തുവിട്ട് ടൊവീനോ. ചിത്രത്തില്‍ പട്ടാളക്കാരെ കുറിച്ച് എന്‍സിസി കുട്ടികള്‍ക്ക് ടൊവീനോയുടെ പട്ടാള കഥാപാത്രം നിര്‍ദ്ദേശങ്ങല്‍ നല്‍കുന്നതാണ് വീഡിയോയില്‍. ഒരു പാട്ടാളക്കാരന് അവന്റെ രാജ്യത്തോടും നാടിനോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തെ ഇരുകൈയും നീട്ടിയാണ് കേരളക്കര ഏറ്റെടുത്തിരിക്കുന്നത്.

കമ്മട്ടിപ്പാടത്തിന് ശേഷം നടനും എഴുത്തുകാരനുമായ പി. ബാലചന്ദ്രന്‍ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍. ചിത്രത്തില്‍ ഷെഫീഖ് എന്ന പട്ടാള കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക. നൈന ഫാത്തിമ എന്ന അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത മേനോന്‍ എത്തുന്നത്.

Read more

രാജ്യത്തിനായി അതിര്‍ത്തികാക്കുന്ന പട്ടാളക്കാര്‍ക്കുള്ള ആദരമായി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ സ്വപ്നേഷ് കെ. നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സംയുക്താ മേനോന്‍ ആണ് ചിത്രത്തിലെ നായിക. ദിവ്യാ പിളള, പി. ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.