അത്ഭുതം കൊണ്ട് ഞാന്‍ നിശബ്ദനായിപ്പോയി;മോഹന്‍ലാലിന്റെ അഭിനയം ഞെട്ടിച്ചെന്ന് സംവിധായകന്‍ ടി കെ രാജീവ്

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ സംവിധായകരില്‍ ഒരാളാണ് ടി കെ രാജീവ് കുമാര്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തിയ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പറയുകയാണ്. ടി കെ രാജീവ് കുമാര്‍ ഒരുക്കിയ പവിത്രം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ പ്രകടനം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

“”മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സമനില തെറ്റിപ്പോകുന്നതാണ് സീന്‍. ഷൂട്ടിംഗിന് മുമ്പ് അദ്ദേഹം അസ്വസ്ഥനായിരുന്നു. പിന്നെ എന്നെ വിളിച്ചിട്ടു പറഞ്ഞു, ഞാന്‍ ദേ ഇത്രയേ കാണിക്കൂ. എന്നിട്ട് പല്ല് ഇറുമ്മി കാണിച്ചു. മതിയെന്ന് ഞാനും പറഞ്ഞു. പവിത്രം റിലീസ് ചെയ്ത ദിവസം പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ.സ്വരരാജ മണി എന്നെ ഫോണില്‍ വിളിച്ചു.

ഒരാള്‍ മാനസിക വിഭ്രാന്തിയിലേക്ക് പോകുന്നതിന്റെ ആദ്യ സൂചന പല്ലിറുമ്മലാണ്. ശരീരത്തിന്റെ ചലനം അസ്വാഭാവികമാകും. ആ മാനറിസം ലാല്‍ ഭംഗിയായി ചെയ്തിട്ടുണ്ട്””. ആ വാക്കുകള്‍ കേട്ട താന്‍ അത്ഭുതം കൊണ്ട് നിശബ്ദനായി പോയെന്ന് ടി കെ രാജീവ് കുമാര്‍ പറഞ്ഞു.