'ഒന്നും നോക്കണ്ട കേറിക്കോ' എന്ന് പടം കണ്ടവർ ! മികച്ച പ്രതികരണങ്ങൾ നേടി 'ഓഫീസർ ഓൺ ഡ്യൂട്ടി'..

കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’. ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഴോണറിൽ ഒരുങ്ങിയ സിനിമയിൽ കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

ന്നാ താൻ കേസ് കൊട് എന്ന സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ അതിഗംഭീര തിരിച്ചുവരവാണ് ഓഫീസർ ഓൺ ഡ്യൂട്ടി എന്നും കുഞ്ചാക്കോയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള പെർഫോമൻസാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് എന്നുമൊക്കെയാണ് പ്രതികരണങ്ങൾ.

പടം വേറെ ലെവൽ ആണെന്നും എന്തായാലും കണ്ടിരിക്കണം, ഇതുവരെ കണ്ടിട്ടുള്ള ചാക്കോച്ചൻ അല്ല പടത്തിൽ ഉള്ളത്, അസാധ്യ മേക്കിങ് ആണ് ചിത്രത്തിന്റേത് എന്നൊക്കെയാണ് പടം കണ്ടവർ പറയുന്നത്.

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ജീത്തു അഷ്റഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഓഫീസർ ഓൺ ഡ്യൂട്ടി.

Read more