'മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം'; ആന്‍സണ്‍ പോള്‍ നായകനാകുന്ന ദി ഗാംബ്ലറിന്റെ ട്രെയിലര്‍

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ദി ഗാംബ്ലറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ ആന്‍സണ്‍ പോളാണ് നായകന്‍. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലല്‍ പുറത്തുവിട്ടത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ രണ്ടര ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുമായി ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ രണ്ടാമതുണ്ട്.

ടൊവിനോ തോമസ് നായകനായ “ഒരു മെക്‌സിക്കന്‍ അപാരത” ഒരുക്കിയ ടോം ഇമ്മട്ടിയാണ് ദി ഗാംബ്ലര്‍ സംവിധാനം ചെയ്യുന്നത്. ഡയാന ഹമീദാണ് സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികാവേഷത്തില്‍ എത്തുന്നത്. ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനാണ് നിര്‍വ്വഹിക്കുന്നത്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം. സംഗീതം ഗോപി സുന്ദര്‍.