വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവും പ്രധാനവേഷങ്ങളിലെത്തുന്ന”തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 26ാം തീയതി തീയേറ്ററുകളിലെത്തുകയാണ്. സ്കൂള്‍ കാലത്തിന്റെ ഓര്‍മകളിലേക്കും പ്രണയങ്ങളിലേക്കും പ്രേക്ഷകനെ കൊണ്ടു പോകുന്ന ചിത്രം അള്ളു രാമേന്ദ്രന് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളായ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രവി പദ്മനാഭന് എന്ന സ്കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന് ചിത്രത്തില്‍ എത്തുന്നത്. വിനീത് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലേതെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ ഡിനോയ് മുമ്പ് വ്യക്തമാക്കിയിരുന്നു.
Read more
ചിത്രത്തിലെ ജാതിക്കാ തോട്ടത്തിലെ എന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗീസ് ഈണമിട്ടിരിക്കുന്ന ഈ ഗാനം സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോമോന് ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.