ശിവ രാജ്കുമാറിനെ തൊഴുത് കാല്‍ തൊട്ട് വന്ദിച്ച് ആരാധ്യ; വീഡിയോ വൈറല്‍, ഐശ്വര്യയ്ക്ക് കൈയടി

സൈമ അവാര്‍ഡ് വേദിയിലെ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ഐശ്വര്യ റായ്‌ക്കൊപ്പം എത്തിയ മകള്‍ ആരാധ്യ ബച്ചന്‍. ദുബായില്‍ നടന്ന അവാര്‍ഡ് ചടങ്ങിലെത്തിയ ആരാധ്യയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുതിര്‍ന്ന നടന്‍ ശിവ രാജ്കുമാറിന്റെ പാദം തൊട്ടു നമസ്‌കരിക്കുന്ന ആരാധ്യയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ശിവ രാജ്കുമാറിനെ കണ്ട ആരാധ്യ അദ്ദേഹത്തെ തൊഴുകയും കാലില്‍ സ്പര്‍ശിച്ച് വണങ്ങുകയുമായിരുന്നു. മുതിര്‍ന്നവരുടെ പാദങ്ങളില്‍ സ്പര്‍ശിക്കുന്ന പ്രവൃത്തി മുതിര്‍ന്നവരില്‍ നിന്ന് അനുഗ്രഹം തേടുന്നതിനുള്ള ഒരു പരമ്പരാഗത ഇന്ത്യന്‍ രീതിയാണ്.

മകളെ ഏറ്റവും അനുകരണീയമായ രീതിയില്‍ വളര്‍ത്തിയെന്ന് പറഞ്ഞ് ഐശ്വര്യയ്ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഐശ്വര്യ നല്ല ഒരു സംസ്‌കാരത്തിന് ഉടമയായാണ് മകളെ വളര്‍ത്തിയിരിക്കുന്നത് എന്നാണ് കമന്റുകളില്‍ അധികവും. അതേസമയം, എല്ലാ ചടങ്ങുകള്‍ക്കും മകളോടൊപ്പം ഐശ്വര്യ എത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ആരാധ്യയുടെ വീഡിയോകളെല്ലാം ചര്‍ച്ചയാവാറുമുണ്ട്. അമ്മ പുരസ്‌കാരം വാങ്ങുമ്പോള്‍ അതീവ സന്തോഷവതിയായ ആരാധ്യ ഫോണില്‍ അത് പകര്‍ത്തുന്നതും ആരാധ്യയുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.

Read more