പ്രശംസകളുമായി കമൽഹാസൻ; ചെന്നൈയിൽ താരത്തെ കണ്ട് ടീം 'തലവൻ'

തിയേറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെ പ്രദർശനം തുടരുന്ന ജിസ് ജോയ് ചിത്രം ‘തലവൻ’ കണ്ട് പ്രശംസിച്ച് കമൽഹാസൻ. ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ബുധനാഴ്ച കമൽഹാസന്റെ സന്ദേശം വന്ന പ്പോൾ തന്നെ ചെന്നൈയിലെത്തിയ ടീം തലവൻ പിറ്റേദിവസമാണ് കമൽഹാസനെ കണ്ടത്.

ഷൂട്ടിംഗ് നടക്കുന്നതിനാൽ ബിജു മേനോന് എത്തിച്ചേരാനായിരുന്നില്ല. സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഒരു കൊലപാതകവും തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലർ ഴോണറിൽ ഇറങ്ങിയ ചിത്രത്തിന്റെ പ്രമേയം.

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് തലവനിലെ മറ്റ് താരങ്ങൾ.

അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.