'തലൈവർ 171' എൽസിയു ചിത്രമല്ല; വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

ലോകേഷ് കനകരാജും- രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തിന്റെ 171 മത് ചിത്രത്തിന് #തലൈവർ171 എന്നാണ് ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്.

തലൈവർ 171 ഒരു എൽസിയു ചിത്രമായിരിക്കില്ല എന്നാണ് ലോകേഷ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രം ഒരു സ്റ്റാൻഡ് എലോൺ ചിത്രമായിരിക്കും എന്നും ലോകേഷ് പറയുന്നു.

“രജനി സാറുമായി ചെയ്യുന്ന സിനിമ ഒരു വ്യത്യസ്ത സിനിമയാണ്. ഒരു പരീക്ഷണം ചിത്രം എന്ന നിലയിലാണ് ആ ശിനിമയെ ഞാൻ കാണുന്നത്. സിനിമ എൽസിയുവിൽ ഉൾപ്പെടുന്നതല്ല. സ്റ്റാൻഡ് എലോൺ ആയിട്ട് നിൽക്കുന്ന ഒരു ചിത്രമാണ്. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ജോണർ സിനിമയാവും ഇത്.” റെഡ്നോൾ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇങ്ങനെ പറഞ്ഞത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ്  സംഗീതം നിർവഹിക്കുന്നത്. അൻപറിവാണ് ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത്. എന്തായാലും ജയിലറിന് ശേഷം രജനിയെ മാസ് ഹീറോയായി പ്രേക്ഷകർക്ക് വീണ്ടും കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.

Read more

അതേസമയം ജയ് ഭീം ചിത്രത്തിന്റെ സംവിധായകൻ ടി. ജെ ജ്ഞാനവേൽ രജനിയുമായി ചേർന്ന്  ‘തലൈവർ 170’ ന്റെ ഷൂട്ടിങ്ങിലാണ് രജനികാന്ത് ഇപ്പോൾ. വ്യാജഏറ്റുമുട്ടലുകൾക്കെതിരെ വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയമെന്നും മലയാളത്തിൽ നിന്ന് ഫഹദും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ വരും ദിവസങ്ങളിൽ റിലീസിനൊരുങ്ങുകയാണ്.