ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ല, ട്വിറ്റര്‍ അക്കൗണ്ടുമില്ല, വ്യാജ അക്കൗണ്ടുകള്‍ ശല്യപ്പെടുത്തുകയാണ്: സ്വാതി റെഡ്ഡി

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ശല്യപ്പെടുത്തുകയാണെന്ന് നടി സ്വാതി റെഡ്ഡി. താരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഇന്‍സ്റ്റഗ്രാമില്‍ സ്വാതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തനിക്ക് ട്വിറ്ററും ഫെയ്‌സ്ബുക്കും ഇല്ലെന്നാണ് സ്വാതി കുറിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റ്:

ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് ഇന്‍സ്റ്റാഗ്രാം പരിശോധിച്ചു, സ്വാതി റെഡ്ഡി ഒഫീഷ്യല്‍ എന്ന അക്കൗണ്ട് എന്റേതല്ല. ഞാന്‍ ട്വിറ്ററില്‍ ഇല്ല…ഫെയ്‌സ്ബുക്കില്‍ ഇല്ല. 2011ല്‍ ഞാന്‍ അത് ഉപേക്ഷിച്ചിരുന്നു (മറ്റൊരാള്‍ കൈകാര്യം ചെയ്യുന്ന ഒരു പേജ് എനിക്കുണ്ട്, അത് പ്രവര്‍ത്തനരഹിതമാണ്). ഇപ്പോഴും എന്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ തുടരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ഇക്കാര്യങ്ങളൊക്കെ പറയാന്‍ ഒരു ശബ്ദം നല്‍കുന്നതിനാലാവാം. ഇതെന്റെ ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് നന്ദി. ഈ അക്കൗണ്ട് മടങ്ങിയെത്തുകയും എന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. (നിങ്ങള്‍ ആരാണ് ബോസ്?) നിങ്ങള്‍ക്ക് ട്വിറ്ററും എനര്‍ജിയും ഉണ്ടെങ്കില്‍ ദയവായി അത് ഉപയോഗിക്കൂ, എന്നെക്കുറിച്ച് മുമ്പ് എഴുതിയതിനെയും പറഞ്ഞതിനെയും സംബന്ധിച്ച് എനിക്ക് അറിയില്ല. ഇത് അത്ര വലിയ പ്രശ്‌നമല്ലെന്ന് എനിക്കറിയാം. വ്യാജ അക്കൗണ്ടുകള്‍ കൊണ്ടു മടുത്തു. യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈനില്‍ തുടരാന്‍ സാധിക്കുന്നില്ല അപ്പോഴാണ് വ്യാജ അക്കൗണ്ടുകള്‍. വ്യാജ പ്രൊഫൈലുകള്‍, വ്യാജ ലേഖനങ്ങള്‍, വ്യാജ പോസ്റ്റുകള്‍, വ്യാജ ബന്ധ മാനദണ്ഡങ്ങള്‍, വ്യാജ ചിത്രങ്ങള്‍, വ്യാജ പോസിറ്റീവ്. തൊണ്ണൂറുകളിലേക്ക് എന്നെ തിരികെ കൊണ്ടു പോവുക. ലാന്‍ഡ്‌ലൈന്‍ സഭാഷണങ്ങള്‍. ചാറ്റല്‍ മഴയത്ത് വൈദ്യുതി മുടക്കം. ക്വാറന്റൈനില്‍ ഐസ്‌ക്രീം, മുട്ട പഫ്‌സ്, ദൂരദര്‍ശന്‍ മതിയായ ഉത്തേജനങ്ങള്‍…

https://www.instagram.com/p/B_zaqF7AuG_/?utm_source=ig_embed