സ്വാതി റെഡ്ഡി വിവാഹ മോചനത്തിന് ഒരുങ്ങുന്നു? ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു, വ്യക്തത വരുത്തി നടി

വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി സ്വാതി റെഡ്ഡി. ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ താരം നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് സ്വാതി വിവാഹ മോചിതയാകാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്താണ് വാര്‍ത്തകള്‍ക്കുള്ള മറുപടി താരം നല്‍കിയിരിക്കുന്നത്.

വീഡിയോയില്‍ ഭര്‍ത്താവിന്റെ ഫോട്ടോകള്‍ ആര്‍കൈവ് ചെയ്തു വെയ്ക്കുന്നതായാണ് കാണിക്കുന്നത്. “ഹാരിപോര്‍ട്ടര്‍” സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണശകലവും ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. എല്ലാ ഫോട്ടോകളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി എന്ന് ഡോബി ഹാരിപോര്‍ട്ടറോട് പറയുന്ന ഡയലോഗാണ് കുറിച്ചത്.

https://www.instagram.com/p/B_HYrJmAQi1/

തന്റെ വ്യക്തിജീവിതം പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. 2018-ലാണ് സ്വാതിയുടെയും പൈലറ്റായ വികാസ് വാസുവിന്റെയും വിവാഹം.