സണ്‍ മ്യൂസിക് ലൈവ് പരിപാടിയില്‍ നടന് സൂര്യയെ കുള്ളനെന്നാക്ഷേപിച്ച സംഭവത്തില്‍ പ്രതിക്ഷേധവുമായി ആരാധകര്‍. സണ്‍ മ്യൂസികിന്റെ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന ഓഫീസിനു മുന്നില്‍ സൂര്യയുടെ വിവിധ ഫാന്‍സ് ക്ലബ്ബുകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സണ്‍ മ്യൂസികിന്റെ ലൈവ് പരിപാടിയില്‍ രണ്ട് വനിതാ അവതാരകര്‍ സൂര്യയെ പരിഹസിച്ചു സംസാരിച്ചത്. നടന്റെ പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാനവേഷത്തിലെത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
Read more
എന്നാല്‍ സൂര്യ അമിതാഭിബച്ചനൊപ്പം സ്റ്റൂളിട്ട് നിന്നാല്‍ മാത്രമേ ഉയരം തോന്നിക്കുകയുള്ളുവെന്നും അതോടൊപ്പം തന്നെ അനുഷ്കയാണ് നായികയായി വരുന്നതെങ്കില്‍ നടന് ഹീല്‍സ് ഉപയോഗിക്കേണ്ടതായി വരുമെന്നും ആങ്കര്‍മാര്‍ പറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ തമിഴ് സിനിമാരംഗത്തെ പ്രമുഖരായ വിഗ്നേഷ് ശിവന്, വിശാല്‍, ഗണനവേല്‍ മുതലായവര്‍ രംഗത്തുവന്നിരുന്നു.