അതേ തിരക്കഥ; സുരേഷ് ഗോപിയുടെ കുറുവാച്ചൻ വരുന്നു;  വമ്പൻ അനൗൺസ്മെന്റുമായി ടീം

ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം കടുവയുമായുള്ള നിയമ യുദ്ധത്തിൽ “കടുവാക്കുന്നേൽ കുറുവച്ചൻ” എന്ന കഥാപാത്രം ചെയ്യുന്നതിൽ നിന്നും കോടതി വിലക്കിയെങ്കിലും തന്റെ 250-ാം ചിത്രമായി പ്രഖ്യാപിച്ച സിനിമയുമായി മുന്നോട്ടു തന്നെ എന്ന് പ്രഖ്യാപിച്ച് നടൻ സുരേഷ് ഗോപി.

ഇന്ന് വിജയദശമി നാളിൽ മലയാളികൾക്കായി ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസമെന്റ് ഒരുങ്ങുന്നു. സൂപ്പർതാരം സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകിട്ട് 6 മണിക്ക് പ്രേക്ഷകരുടെ പ്രിയങ്കരരായ നൂറിലേറെ സെലിബ്രിറ്റികൾ ചേർന്ന് പുറത്തിറക്കുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. ഇരു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തി കളയുകയും ചെയ്‌തു.

നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. .