ഈ സിനിമ എന്റെ ജീവിതം മാറ്റി മറിക്കും; സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

Advertisement

ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് സണ്ണി ലിയോണ്‍ ആദ്യമായി മുഴുനീള ചിത്രത്തില്‍ എത്തുന്നു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ ശക്തമാണ്. ഈ സിനിമ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് പറയുന്നു ചിലര്‍. ഞാന്‍ അങ്ങനെ കരുതുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളു.

പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വര്‍ഷങ്ങളായി താന്‍ ആക്ഷന് സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നം സണ്ണി വെളിപ്പെടുത്തി.