സിനിമ കാത്തിരുന്ന് മടുത്തു, ഈ മാസം കൂടി നോക്കും ഇല്ലെങ്കില്‍; ആത്മഹത്യാഭീഷണിയുമായി പ്രഭാസിന്റെ ആരാധകന്‍

‘ബാഹുബലി’താരം പ്രഭാസ് ‘കെജിഎഫ്’ സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം ് ഒന്നിക്കുന്ന ‘സലാര്‍’ എന്ന ചിത്രത്തിനായി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുകയുമാണ്. ഇപ്പോഴിതാ സിനിമയുടെ അപ്‌ഡേറ്റുകള്‍ ഒന്നും വരുന്നില്ല എന്ന കാരണത്താല്‍ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രഭാസ് ആരാധകന്‍. ആരാധകന്‍ പ്രശാന്ത് നീലിന് എഴുതിയ ആത്മഹത്യ ഭീഷണി കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

സലാറിന്റെ ഗ്ലിംസിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ഉടന്‍ പുറത്തുവിടുമെന്നാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും യാതൊരു അപ്‌ഡേറ്റുകളും വന്നിട്ടില്ല. സംവിധായകനോടും നിര്‍മ്മാതാക്കളോടും ചോദിച്ച് തങ്ങള്‍ക്ക് മടുത്തു.

നേരത്തെ ‘സാഹോ’യ്ക്കും ‘രാധേ ശ്യാമി’നും ഇത് തന്നെ സംഭവിച്ചു. സലാറിന്റെ വിഷയത്തില്‍ ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഈ മാസാവസാനത്തോടെ സലാറിന്റെ ഗ്ലിംസ് പുറത്തുവിടാത്ത പക്ഷം താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് ആരാധകന്‍ കത്തില്‍ പറയുന്നത്.

Read more

അതേസമയം സലാര്‍ അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജ്, ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സലാറില്‍ പ്രഭാസ് ഒരു അധോലോക നായകനായാണ് എത്തുന്നത്.