തരംഗമായി 'ശുഭരാത്രി' ട്രെയിലര്‍; യൂട്യൂബില്‍ അഞ്ചുലക്ഷത്തിന് മേല്‍ കാഴ്ചക്കാര്‍

ദിലീപ് നായകനായി വ്യാസന്‍ കെ.പിയൊരുക്കുന്ന കുടുംബചിത്രം ശുഭരാത്രിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രതീക്ഷകള്‍ക്കപ്പുറം നില്‍ക്കുന്നതായിരിക്കും ഈ ചിത്രമെന്നാണ് പ്രേക്ഷകരുടെ പക്ഷം. ചിത്രത്തിന്റെ ടീസറുകള്‍ക്കും ഗാനത്തിനും ട്രെയിലറിനുമൊക്കെ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ അഞ്ചു ലക്ഷത്തില്‍ പരം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ട്രെയിലര്‍. ഫീല്‍ ഗുഡ് ചിത്രമായിരിക്കും ശുഭരാത്രി എന്ന ഉറപ്പും ട്രെയിലര്‍ നല്‍കുന്നുണ്ട്.

സിദ്ദിഖാണ് ശുഭരാത്രിയിലെ മറ്റൊരു കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കുന്നത്.

കോടതിസമക്ഷം ബാലന്‍ വക്കീലായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയ ദിലീപിന്റെ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്നും നല്ല പ്രതികരണം സ്വന്തമാക്കിയിരുന്നു. നിലവില്‍ ജാക്ക് ഡാനിയേല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദിലീപുള്ളത്. ഇനി പ്രൊഫസര്‍ ഡിങ്കനാണ് ദിലീപിന്റേതായി വരാനിരിക്കുന്ന ചിത്രം. അതിന ുമുമ്പ് ശുഭരാത്രി എത്തും.