സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്റെ കഥ പറയാന്‍ വിധു വിന്‍സെന്റ്; ചിത്രം ഡിസംബര്‍ ആറിന്

സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ കഥ പറയുന്ന വിധു വിന്‍സെന്റ് ചിത്രം ‘സ്റ്റാന്‍ഡ് അപ്പ്’ തീയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നു. നിമിഷ സജയനും രജിഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ഡ് അപ്പ് ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

കഴിഞ്ഞ തവണത്തെ മികച്ച നടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിമിഷ സജയനാണ് ചിത്രത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി എത്തുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സ്റ്റാന്‍ഡ് അപ്പ് കോമഡി പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ മറ്റൊന്ന്. രണ്ട് പെണ്‍കുട്ടികളുടെ കഥായാണ് പറയുന്നത്. ചിത്രത്തില്‍ രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

അര്‍ജ്ജുന്‍ അശോകന്‍, സീമ, സേതുലക്ഷ്മി,നായികാ നായകന്‍ ഫെയിം വെങ്കിടേശ്, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐവി ജുനൈസ്, ദിവ്യ ഗോപിനാഥ്, ധ്രുവ് ധ്രുവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.