'ചതിച്ചതാ ആ പരട്ട വക്കീല്‍', കോള്‍ഡ് കേസിലെ ഈവ മരിയയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ തപ്പിയെടുത്ത് സോഷ്യല്‍ മീഡിയ; പോസ്റ്റുകള്‍ക്ക് ട്രോള്‍ പൂരം

പൃഥ്വിരാജിന്റെ “കോള്‍ഡ് കേസ്” സിനിമയിലെ സുപ്രധാനമായ ഫെയ്‌സ്ബുക്ക് പേജ് തപ്പിയെടുത്ത് സോഷ്യല്‍ മീഡിയ. ഈവ മരിയ എന്ന കഥാപാത്രത്തിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നടി ആത്മീയ രാജന്‍ ആണ് ചിത്രത്തില്‍ ഈവ മരിയ എന്ന കഥാപാത്രമായി എത്തിയത്.

എന്നാല്‍ ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഒരു പ്രധാന കാര്യം മിസ്സിംഗ് ആണെന്നും സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് നിര്‍ണ്ണയകമാകുന്ന വാരണാസിയിലെ ചിത്രം ഇല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. സിനിമയില്‍ ഏറെ ചര്‍ച്ചയായ ചിത്രങ്ങളില്‍ ഒന്നാണത്.

 മുകളിൽ കണ്ട വാരാണസി ചിത്രങ്ങളിൽ പോലീസുകാർക്ക് നിർണ്ണായകമാവുന്ന ചിത്രം എവിടെ എന്ന് പലരും അന്വേഷിക്കുന്നു. ഇപ്പോഴും അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടോ? ഫ്രിഡ്ജ് വിൽക്കാനുണ്ടോ? എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. സിനിമയിൽ ചർച്ച ചെയ്ത കവർ ഫോട്ടോയാണിത്

പോസ്റ്റുകളിലെ തീയതികളും കൃത്യമാണ്. വക്കീല്‍ ഹരിത മോന്‍സി മനക്കല്‍ എന്ന കഥാപാത്രത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രൊഫൈലുകളില്‍ ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്.

 ആത്മീയയാണ് ഈവ മരിയയുടെ വേഷം അവതരിപ്പിച്ചത്. സിനിമയിലെ പരമപ്രധാനമായ വാരാണസി സന്ദർശനം, കവർ ഫോട്ടോ, ദമ്പതികളായി അഭിനയിച്ച ആത്മീയയുടെയും ശ്രീകാന്തിന്റെയും ചിത്രങ്ങൾ എന്നിവയാണ് ഈ പ്രൊഫൈലിൽ കാണുന്നത്. പക്ഷെ ഒരു പ്രധാന കാര്യം മിസ്സിംഗ് ആണെന്ന് നെറ്റിസൺസ് കണ്ടെത്തി (തുടർന്ന് വായിക്കുക)

സിനിമ ചിത്രീകരണത്തിന്റെ ഭാഗമായോ, പ്രചാരണത്തിന് വേണ്ടിയോ ആവാം ഇത്തരത്തില്‍ കഥാപത്രങ്ങളുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ അണിയറക്കാര്‍ സൃഷ്ടിച്ചത്. ഈവ മരിയയുടെ ഓരോ പോസ്റ്റുകള്‍ക്ക് താഴെയും കമന്റുകളുടെ ആഘോഷമാണ്.

 പോസ്റ്റുകളിലെ ഡേറ്റും വളരെ കൃത്യമാണ്. സൂചനകൾ വച്ച് ഇത് സിനിമയ്ക്ക് വേണ്ടി തയാറാക്കിയ പ്രൊഫൈൽ ആവാനാണ് സാധ്യത. പലരും ഷൂട്ടിംഗ് കഴിഞ്ഞാൽ അത്തരം പ്രൊഫൈലുകൾ പൂട്ടുമെങ്കിലും ഇവിടെ സജീവമാക്കി സൂക്ഷിക്കുകയാണ് എന്ന് മനസിലാക്കാം. വക്കീൽ ഹരിതയുടെ പ്രൊഫൈലും ഇവിടെ തന്നെയുണ്ട്. പ്രൊഫൈലുകളിൽ ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്

“”പാവം.. കോടികളുടെ സ്വത്ത് ഉണ്ടായതിന്റെ പേരില്‍ മൃഗീയവും പൈശാചികവുമായ കൊലപാതകത്തിന് ഇരയാകേണ്ടി വന്ന സഹോദരി””, “”ചതിച്ചതാ ആ പരട്ട വക്കീല്‍”” എന്നാണ് ചില കമന്റുകള്‍.