പൊളിറ്റിക്കൽ കറക്ട്‌നസ് ചികയുമ്പോൾ കലാകാരനും ആസ്വാദകനും ഇല്ലാതായിത്തീരുകയാണ്: സിബി മലയിൽ

പൊളിറ്റിക്കൽ കറക്ടനസ് നോക്കുന്നത് സിനിമയെന്ന കലാരൂപത്തെ തകർക്കുമെന്ന് സംവിധായകൻ സിബി മലയിൽ.  മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത് .

സിബി മലയിലിന്റെ വാക്കുകൾ

സിനിമ ആത്യന്തികമായി ഒരു കലാരൂപം എന്ന രീതിയിൽ ആസ്വദിക്കപ്പെടണം എന്നാണ് ഞാൻ കരുതുന്നത്. ഏതൊരു കലയും പൂർണമാകുന്നത് അത്തരത്തിൽ സംവദിക്കപ്പെടുമ്പോഴാണ്. സിനിമ സമൂഹത്തിൽനിന്നു തന്നെയാണ്. പ്രചോദനം ഉൾക്കൊള്ളുന്നത്.

അതുകൊണ്ടു തന്നെ സമൂഹത്തിലെ നന്മകളും തിന്മകളും പൊളിറ്റിക്കലും… വർണ, വർഗ, ജാതി, ലിംഗ വിവേചനങ്ങൾ യാഥാർത്ഥ്യമായി നമ്മുടെ മുമ്പിലുണ്ട്. അതിനെ മഹത്വവത്കരിക്കുമ്പോഴാണ്…

എതിർക്കപ്പെടേണ്ടത്‌. ഒരു കലാസൃഷ്ടി ഇഴകീറി അതിന്റെ പൊളിറ്റിക്കൽ കറക്ട്‌നസ് ചികയുമ്പോൾ അവിടെ…
കലാകാരനും ആസ്വാദകനും ഇല്ലാതായിത്തീരുകയാണ്….