സ്ത്രീ- ദളിത് വിരുദ്ധതയെ ഒരിക്കലും ന്യായീകരിക്കരുത്, എന്റർടൈൻമെന്റിനു വേണ്ടി മാത്രമല്ല മനുഷ്യൻ സിനിമ കാണുന്നത്: ശ്രുതി രാമചന്ദ്രൻ

ഞാൻ എന്ന സിനിമയിലൂടെ അരങ്ങേറി പിന്നീട് പ്രേതം, സൺഡേ ഹോളിഡേ, കാണെകാണെ, മധുരം എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച യുവനടിയാണ് ശ്രുതി രാമചന്ദ്രൻ. തമിഴ് ആന്തോളജി ചിത്രമായ’ ‘പുത്തൻപുതു കാലൈ’യിലെ ഇളമൈ ഇദോ ഇദോ എന്ന ഭാഗത്തിന് തിരക്കഥ എഴുതിയതും ശ്രുതിയായിരുന്നു.

ഇപ്പോഴിതാ സിനിമയിലൂടെ സ്ത്രീ വിരുദ്ധതയും ദലിത് വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി രാമചന്ദ്രൻ.

“എന്റർടൈൻമെന്റിനു വേണ്ടി മാത്രമാണ് മനുഷ്യൻ സിനിമ കാണുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സിനിമ എന്നത് വളരെ ശക്തമായ ഒരു മാധ്യമമാണ്. ഒരു സിനിമയിലൂടെ സമൂഹത്തോട് നമ്മൾ എന്താണ് സംസാരിക്കുന്നത് എന്നത് പ്രധാനമാണ്.അതിന് കൃത്യമായ പൊളിറ്റിക്കൽ കറക്റ്റ്നസ് ഉണ്ടായിരിക്കണം. സ്ത്രീ, ദലിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമയും ന്യായീകരിക്കരുത്.]

സിനിമയിൽ വന്നതിന് ശേഷമാണ് എനിക്ക് ആളുകളെ നല്ല രീതിയിൽ മനസിലാക്കാൻ സാധിച്ചത്. എന്നില്ലേ ദയയും കാരുണ്യവും വർദ്ധിച്ചു. ഇന്നലത്തേക്കാൾ കൂടുതൽ നല്ല മനുഷ്യനാവനാണ് ഇന്ന് ശ്രമിക്കുന്നത്. നമ്മളിലുണ്ടാവുന്ന മാറ്റം നമ്മുടെ ജോലിയിലും പ്രതിഫലിക്കും.” ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രുതി രാമചന്ദ്രൻ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞത്.

മാരിവില്ലിൻ ഗോപുരങ്ങൾ, സുരേഷ് ഗോപി ചിത്രം ജെ. എസ്. കെ, നടന്ന സംഭവം എന്നീ സിനിമകളാണ് ശ്രുതിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ പ്രോജക്റ്റുകൾ.