നഴ്‌സിംഗ് ജോലി വിട്ടിട്ട് 16 വര്‍ഷം, എങ്കിലും മനസ്സ് കൊണ്ട് മാലാഖമാര്‍ക്ക് ഒപ്പം: ഷീലു എബ്രഹാം

ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ക്ക് ആശംസകള്‍ അറിയിച്ച് നടി ഷീലു എബ്രഹാം. നടി ആകുന്നതിന് മുമ്പ് താനും നഴ്‌സായിരുന്നു എന്നാണ് ഷീലു പറയുന്നത്. കുടുംബത്തെയും മക്കളെയും വിട്ട് നമ്മുടെ എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനായി രാപ്പകലില്ലാതെ അദ്ധ്യാനിക്കുന്ന ഭൂമിയിലെ മാലാഖമാരുടെ ആരോഗ്യത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ഷീലു പറഞ്ഞു.

നഴ്‌സിംഗ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷമായി എന്നാണ് ഷീലു പറയുന്നത്. “”ഇതുവരെ ഒരു സിനിമയിലും നഴ്‌സായി അഭിനയിക്കാനായിട്ടില്ല. നഴ്‌സായി അഭിനയിക്കണമെന്ന മോഹമുണ്ട്. ലോകമെമ്പാടും ഒരുപാട് കോണുകളില്‍ ഇരുന്ന് നമുക്ക് വേണ്ടി പണിയെടുക്കുന്ന എല്ലാ നഴ്സുമാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ആദരവ് അര്‍പ്പിക്കുന്നു, ബിഗ് സല്യൂട്ട്.””

“”നഴ്‌സിംഗ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷത്തോളമായി. എങ്കിലും മനസ്സ് കൊണ്ട് അവരുടെ കൂടെയാണ്. പ്രാര്‍ത്ഥിക്കുന്നുണ്ട്, മാനസിക പിന്തുണ നല്‍കുന്നുണ്ട്. ഈ കൊറോണ കാലത്തു കൂടി ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു, “ഒരു പക്ഷേ ഞാന്‍ ഈ വിവാഹം കഴിച്ചിരുന്നില്ലെങ്കില്‍ ഇപ്പോഴും നഴ്‌സായി തുടരുമെന്ന്”. വിവാഹ സമയത്താണ് ഞാന്‍ നഴ്‌സ് ജോലി രാജിവെച്ചത്. കുവൈറ്റില്‍ നിന്ന് യു.കെയിലേക്ക് നഴ്‌സിംഗ് ജോലിക്കായി പോകാനിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹ ശേഷമാണ് സിനിമയിലേക്കുമെത്തിയത്”” എന്ന് ഷീലു പറഞ്ഞു.

Read more