ഇന്ദുഗോപനായി ഷെയ്ന്‍ നിഗം; ടി.കെ രാജീവ് കുമാര്‍ ചിത്രം, 'ബര്‍മുഡ' ആരംഭിച്ചു

ഷെയ്ന്‍ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “ബര്‍മുഡ” എന്ന് പേരിട്ടു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്ന് രാവിലെ 11 മണിക്ക് ട്രിവാന്‍ഡ്രം ക്ലബിലെ ഹാളില്‍ വച്ച് നടന്നു. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏപ്രില്‍ നാലിന് ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ലൊക്കേഷന്‍ പൂര്‍ണ്ണമായും തിരുവനന്തപുരമാണ്. വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്ീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റേതായി എത്തിയ ടൈറ്റില്‍ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി. ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വായുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്തുന്നിന്നാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയായി വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്.

നര്‍മ്മ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും, വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍-രാജീവ് കോവിലകം.

സൗണ്ട് ഡിസൈനര്‍-അജിത് ഏബ്രഹാം, വിഷ്വല്‍ ഡിസൈനര്‍-മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനര്‍-സമീറ സനീഷ്, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍-അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി-പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍-നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ-പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്-ഹരി തിരുമല.