ഷെയിന്‍ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി

നടന്മാരായ ഷെയിന്‍ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും സിനിമയിലെ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമാപണം നടത്തി കത്ത് നല്‍കി.

ഷെയിന്‍ അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്തു. ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങള്‍ക്കായി വാങ്ങിയ അഡ്വാന്‍സ് തുക തിരികെ നല്‍കും

ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന.

എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് ഷെയ്നുമായുള്ള നിസ്സഹകരണത്തിനു കാരണമായത്.