ഒരേയൊരു ബോക്സ് ഓഫീസ് കിംഗ്; മൂന്ന് സിനിമകൾ കൊണ്ട് ഷാരൂഖ് നേടിയത് കോടികൾ

2023 എന്ന വർഷം ഷാരൂഖ് ഖാൻ ബോക്സ്ഓഫീസ് തൂത്തുവാരിയ വർഷം കൂടിയാണ്. പുറത്തിറങ്ങിയത് വെറും മൂന്ന് ചിത്രങ്ങൾ മാത്രം. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാൻ’. അറ്റ്ലീ സംവിധാനം ചെയ്ത ‘ജവാൻ’, രാജ്കുമാർ ഹിരാനിയുടെ ‘ഡങ്കി’.

ഒരു വർഷം കൊണ്ട് 2500 കോടി രൂപയുടെ വരുമാനമാണ് ഷാരൂഖ് ഖാൻ മൂന്ന് സിനിമകൾ കൊണ്ട് മാത്രം ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
മൂന്ന് സിനിമകളിൽ നിന്ന് മാത്രം 528 കോടി രൂപയാണ് ഷാരൂഖ് ഖാൻ പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്

1050 കോടി രൂപയാണ് ആഗോള തലത്തിൽ പഠാൻ കളക്ഷൻ നേടിയിരിക്കുന്നത്. ശേഷം വന്ന ജവാൻ 1100 കോടി രൂപയുമായി ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ജവാൻ മാറിയിരിക്കുകയാണ്. 340 കോടി കളക്ഷൻ നേടി ഡങ്കിയും പ്രദർശനം തുടരുകയാണ്.

പഠാനിൽ പ്രോഫിറ്റ് ഷെയറിംഗ് കരാർ ആണ് ഷാരൂഖിന് ഉണ്ടായിരുന്നത്. അത് പ്രകാരം 200 കോടി രൂപയാണ് ഷാരൂഖിന് ലഭിച്ചിരിക്കുന്നത്. ശേഷം വന്ന ജവാനിൽ ലാഭത്തിന്റെ 60 ശതമാനം വിഹിതവും 100 കോടി പ്രതിഫലവുമായിരുന്നു ഷാരൂഖിന് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ 300 കോടി രൂപയോളമാണ് ജവാനിൽ നിന്നും ഷാരൂഖ് ആകെ നേടിയിരിക്കുന്നത്. കൂടാതെ രാജ്കുമാർ ഹിരാനി ചിത്രത്തിനായി 28 കോടി രൂപയും ഷാരൂഖ് പ്രതിഫലം വാങ്ങിയിട്ടുണ്ട്.