പ്രഭാസിന്റെ സിനിമ കണ്ട് ആവേശം അടക്കാനാവാതെ പടക്കം പൊട്ടിച്ചു; തിയേറ്ററില്‍ തീപിടുത്തം, ഇറങ്ങിയോടി ആരാധകര്‍

പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന സിനിമാ പ്രദര്‍ശനത്തിനിടെ ആരാധകര്‍ ആവേശത്തില്‍ പടക്കം പൊട്ടിച്ചതോടെ തിയേറ്റിറിനകത്ത് തീപിടിച്ചു. പശ്ചിമ ഗോദാവരിയിലെ തഡെപള്ളിഗുഡത്തുള്ള തിയേറ്ററിലാണ് സംഭവം.

എന്നാല്‍ സംഭവത്തില്‍ ആള്‍ അപായമില്ല. നടന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ‘ബില്ല’ എന്ന സിനിമയുടെ പുനര്‍പ്രദര്‍ശനത്തിന്റെ ആഘോഷത്തെ തുടര്‍ന്നായിരുന്നു തീപിടുത്തം.സിനിമയില്‍ ആവേശം കൊണ്ട പ്രഭാസ് ആരാധകര്‍ പടക്കം പൊട്ടിക്കുകയായിരുന്നു.

വേഗത്തില്‍ തീപടര്‍ന്നു. സീറ്റുകളില്‍ തീ പടര്‍ന്നു കയറിയതോടെ ആളുകള്‍ ഭയന്ന് പുറത്തേക്കോടി. തുടര്‍ന്ന് തിയേറ്റര്‍ ജീവനക്കാര്‍ കാണികളുടെ തന്നെ സഹായത്തോടെ തീ അണക്കുകയായിരുന്നു. ആന്ധ്രാപ്രദേശിന് പുറമെ തെലങ്കാനയിലെ തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Read more

പ്രഭാസ് നായകനായി എത്തിയ ‘ബില്ല’ 2009ലാണ് റിലീസ് ചെയ്തത്. തമിഴ് ചിത്രം ‘ബില്ല’യുടെ തെലുങ്ക് റീമേക്ക് ആണ് ചിത്രം. പ്രഭാസ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തിയത്. മേഹര്‍ രമേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയും ഹന്‍സിക മോട്വാനിയുമാണ് നായികമാരായി എത്തിയത്.