പതിവ് പോലെ ഓവര്‍ ആക്ടിംഗ്, തുണിയും കുറവ്; സാറാ അലി ഖാനെതിരെ ട്രോളാക്രമണം

ഇതുവരെ അഭിനയിച്ചത് രണ്ടുചിത്രങ്ങളില്‍ മാത്രമാണെങ്കിലും ബോളിവുഡില്‍ തന്റെതായ ഒരു സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ നടിയാണ് സാറാ അലി ഖാന്‍. എങ്കിലും സാറ ഇന്ന് ട്രോളന്മാരുടെ ഇരയാകുകയാണ്.

ലൗ ആജ് കല്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സാറയുടെ അഭിനയം കുറച്ചു ഓവറാണ് എന്നും പറഞ്ഞാണ് ട്രോളന്മാര്‍ ആക്രമണം നടത്തുന്നത്. ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും പ്രൊമോഷനു വേണ്ടി പുറത്തിറക്കിയ ചില രംഗങ്ങളിലെ അഭിനയമാണ് സാറയ്ക്ക് തിരിച്ചടിയായത്.

സാറയുടെ പിതാവായ സെയ്ഫ് അലി ഖാനും ദീപിക പദുകോണും അഭിനയിച്ച് 2009-ല്‍ പുറത്തിറങ്ങിയ ലവ് ആജ് കല്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇംതിയാസ് അലിയാണ് സംവിധാനം നിര്‍വഹിക്കുന്നത്.

https://www.instagram.com/p/B8TeRMLHJ_c/?utm_source=ig_embed&utm_campaign=embed_video_watch_again