വളരെ അപൂര്‍വ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന നടിയാണ് സായ് പല്ലവി. ഇപ്പോഴിതാ മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍, തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫല തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കു്ന്നുവെന്നാണ് റിപ്പോര്‍ട്ട്. . പ്രശസ്ത ഫെയര്‍നെസ് ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ഒരു ഫെയര്‍നെസ് ക്രീം പരസ്യ ബ്രാന്‍ഡ് നല്കുന്ന കോടികള്‍ക്ക് വേണ്ടി തന്റെ പോളസികള്‍ മറക്കാന്‍ സായ് പല്ലവി തയ്യാറല്ലെന്നുള്ളത് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്.
Read more
നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സായ് പല്ലവിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം ഫഹദ് ഫാസില്‍ നായകനായെത്തിയ അതിരനാണ്. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവര്‍ ഒരുമിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.