ഗന്ധർവന്റെ നായികയായി റിമ കല്ലിങ്കൽ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

റിമ കല്ലിങ്കലിനെ നായികയാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന
ഏറ്റവും പുതിയ ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഗന്ധർവ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സാജൽ സുദർശനും പ്രധാന കഥാപാത്രമായെത്തുന്നു.

സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളമാണ് ചിത്രം നിർമ്മിക്കുന്നത്. റിമ കല്ലിങ്കൽ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കാർത്തിക് പർമർ ആണ്. റിമ കല്ലിങ്കലിന്റെ ജന്മദിനമായ ജനുവരി 18നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിടുന്നത്.

ടൈറ്റിലിൽ സൂചിപ്പിച്ച പോലെ ഓറയ് ഗന്ധർവനും പെൺകുട്ടിയും കണ്ടുമുട്ടുന്നതും തുടർന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ എന്ന ചിത്രമാണ് റിമ കലിങ്കലിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.