വിവാഹം കഴിഞ്ഞോ?; മറുപടിയുമായി രമ്യ നമ്പീശന്‍

Advertisement

വിവാഹ വേഷത്തിലുള്ള നടി രമ്യ നമ്പീശന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇതോടെ രമ്യയുടെ വിവാഹം കഴിഞ്ഞോ, വരന്‍ ആര് എന്നിങ്ങനെയായി ആരാധകരുടെ സംശയം. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി രമ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് പുതിയ ചിത്രത്തില്‍ നിന്നുമുള്ള ഫോട്ടോയാണെന്നും രമ്യ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു രമ്യയുടെ വിശദീകരണം. ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റിയോ രാജാണ് ചിത്രത്തിലെ നായകന്‍. സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല.

ചിത്രത്തില്‍ ഒരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തിന്റെ മേധാവിയാണ് രമ്യയുടെ കഥാപാത്രമെന്ന് അറിയുന്നു. എം എസ് ഭാസ്‌കര്‍, ആടുകളം നരേന്‍, രേഖ, വിജി ചന്ദ്രശേഖര്‍, ബാല ശരവണന്‍, മുനീഷ്‌കാന്ദ്, റോബോ ശങ്കര്‍, ലിവിങ്സ്റ്റണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.