ആദ്യമായി തിയേറ്ററില്‍ പോയി കണ്ട വിജയ്‌യുടെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം; രശ്മിക മന്ദാനയുടെ മറുപടി വൈറല്‍

ട്വിറ്ററിലൂടെ ആരാധകരുമായി സംവദിച്ച തെലുങ്ക് താരം രശ്മിക മന്ദാനയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിയേറ്ററില്‍ പോയി കണ്ട ആദ്യ സിനിമ ഏതെന്നായിരുന്നു ഒരാരാധകന്റെ ചോദ്യം. ദളപതി ചിത്രം ‘ഗില്ലി’ ആണെന്ന് താരത്തിന്റെ മറുപടി.

”ഗില്ലി ആണ് ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയി കണ്ട ചിത്രം. എനിക്ക് കൃത്യമായി ഓര്‍മ്മയില്ല, നിങ്ങള്‍ അച്ഛനോട് ചോദിക്കേണ്ടി വരും. അദ്ദേഹം പണ്ട് ഒരു വലിയ സിനിമാ പ്രാന്തന്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ഒരു നടി ആയപ്പോള്‍, അച്ഛന്‍ സിനിമയൊക്കെ വിട്ടു” എന്നാണ് രശ്മികയുടെ വാക്കുകള്‍

താനൊരു വിജയ് ആരാധികയാണെന്ന് നേരത്തെയും രശ്മിക വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ്‌യുടെ കരിയറിലെ തന്നെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഗില്ലി.